14 October, 2020
ഗ്രീന്‍ പൊട്ടറ്റോ

ചപ്പാത്തിക്കും റൊട്ടിക്കുമൊപ്പം സ്ഥിരം കഴിക്കുന്ന കറികൾ മടുത്തോ? എന്നാൽ വ്യത്യസ്തമായൊന്നു പരീക്ഷിച്ചാലോ? ഗ്രീൻ പൊട്ടറ്റോ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
വേവിച്ച ഉരുളക്കിഴങ്ങ്- 3 എണ്ണം
നെയ്യ് -2 ടേബിള്‍സ്പൂണ്‍
സണ്‍ഫ്ളവര്‍ ഓയില്‍-1 ടേബിള്‍സ്പൂണ്‍
മല്ലിയില – അരക്കപ്പ്
പുതിനയില – അരക്കപ്പ്
കറിവേപ്പില- ആവശ്യത്തിന്
പച്ചമുളക് 3 എണ്ണം
കുരുമുളക്പൊടി- 1 ടേബിള്‍സ്പൂണ്‍
ഇഞ്ചി – 1 നുള്ള്
വെളുത്തുള്ളി – 3-4 അല്ലി
സവോള – 1 എണ്ണം
തക്കാളി – 1 എണ്ണം
കായം – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
പൊട്ടുകടല – 2 ടേബിള്‍സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
കടല – 1 ടേബിള്‍സ്പൂണ്‍
കസൂരി മേത്തി – 1 ടീസ്പൂണ്‍
നാരങ്ങനീര്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പുതനയില, കറിവേപ്പില, മല്ലിയില, പൊട്ടുകടല, പച്ചമുളക്, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് ഇവയെല്ലാം ചേര്‍ത്ത് അരയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യും സണ്‍ഫ്ളവര്‍ ഓയിലും ഒഴിച്ച് ജീരകം, കടല, കറിവേപ്പില, കായം എന്നിവ ചേര്‍ത്ത് വഴറ്റുക. ചെറുതായി അരിഞ്ഞുവച്ച തക്കാളി, സവോള എന്നിവ നന്നായി വഴറ്റിയതിനുശേഷം മല്ലിപ്പൊടി ചേര്‍ത്ത് ഇളക്കുക. ഇനി അരച്ചുവച്ചതും ചേര്‍ക്കാം. ഇവ വേവുന്നത് വരെ നന്നായി ഇളക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്ത് ഇളക്കല്‍ തുടരുക. ഇനി വേവിച്ച ഉരുളക്കിഴങ്ങ് ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കാം. ഉരുളക്കിഴങ്ങില്‍ മസാല പിടിച്ചുകഴിഞ്ഞാല്‍ ഗരം മസാലയും കസൂരി മേത്തിയും ചേര്‍ക്കാം. എന്നിട്ട് രണ്ട് മിനിട്ടു അടച്ചുവയ്ക്കുക. അല്പം നാരങ്ങനീരും പിഴിഞ്ഞൊഴിച്ചാല്‍ ചപ്പാത്തി, റൊട്ടി, സോന മസൂരി ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന സ്വാദിഷ്ടമായ കൂട്ടാണിത്.