"> കരിക്ക് പായസം | Malayali Kitchen
HomeRecipes കരിക്ക് പായസം

കരിക്ക് പായസം

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

കരിക്ക് – 2 കപ്പ്

പാല്‍ – 1 ലിറ്റര്‍

ഏലക്കപ്പൊടി – കാല്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ് – 8-10 എണ്ണം

ഉണക്കമുന്തിരി- 8-10 എണ്ണം

നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ – 1 സ്പൂണ്‍

കണ്ടന്‍സ്ഡ് മില്‍ക് – 4 സ്പൂണ്‍ (മധുരത്തിന്)

തയ്യാറാക്കുന്ന വിധം

ആദ്യം വേണ്ടത് കരിക്ക് നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി മിക്‌സിയില്‍ കരിക്ക് ഇട്ട് അതിലേക്ക് അല്‍പം കരിക്ക് വെള്ളം മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ അരച്ചെടുക്കാം. വെള്ളം അധികം ചേര്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം പാല്‍ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അത് കഴിഞ്ഞ് തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കാവുന്നതാണ്. ഈ സമയം തീ ചെറുതായി കത്തിക്കണം. ഇത് ഒന്ന് കുറുകി വരുമ്പോള്‍ അതിലേക്ക് നമ്മള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന കരിക്ക് ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുറുകി വരുമ്പോള്‍ അതിലേക്ക് നമുക്ക് ഏലക്കപ്പൊടി ചേര്‍ക്കാവുന്നതാണ്.

ഇതിന് ശേഷം അല്‍പം കരിക്ക് അരിഞ്ഞതും കൂടി ചേര്‍ക്കാവുന്നതാണ്. പായസം ഗ്യാസില്‍ നിന്നും വാങ്ങി വെച്ച് അല്‍പം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. പായസം തയ്യാര്‍. എന്നാല്‍ പൂര്‍ണ സ്വാദ് വേണമെന്നുണ്ടെങ്കില്‍ ഒന്ന് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കാവുന്നതാണ്. ഇത് കുറച്ച് കൂടി ടേസ്റ്റ് നിങ്ങളുടെ പായസത്തിന് നല്‍കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *