"> പൈനാപ്പിള്‍ പായസം | Malayali Kitchen
HomeRecipes പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ പായസം

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ – 1

തേങ്ങാപ്പാല്‍ – 3 കപ്പ് ( 2 തേങ്ങയുടെ പാല്‍)

നെയ്യ് – 2 സ്പൂണ്‍

പഞ്ചസാര- ഒരു കപ്പ്

ഏലക്ക പൊടിച്ചത്- ഒന്നര സ്പൂണ്‍

ചൗവ്വരി – 3 ടേബിള്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ്

മുന്തിരി

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്‌സിയില്‍ ചെറുതായി ഒന്ന് അടിച്ചെടുക്കുക. അതിന് ശേഷം ഒരു പ്രഷര്‍ കുക്കറില്‍ ഇട്ട് നല്ലതുപോലെ അഞ്ചോ ആറോ വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കുക. അതിന് ശേഷം ഇത് നല്ല ചുവട് കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റുക. തീ കത്തിച്ച് പൈനാപ്പിളില്‍ ഉള്ള വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കുക. അല്‍പം നെയ്യ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് നമ്മള്‍ എടുത്ത് വെച്ചിരിക്കുന്ന പഞ്ചസാര അല്‍പ്പാല്‍പ്പമായി ചേര്‍ക്കുക. ജാം പരുവത്തില്‍ ആവുമ്പോള്‍ തീ നല്ലതുപോലെ കുറച്ച് വെക്കണം.

പിന്നീട് ഇതിലേക്ക് പിഴിഞ്ഞ് വെച്ചിരിക്കുന്ന തേങ്ങാപ്പാലില്‍ നിന്ന് രണ്ടാം പാല്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. രണ്ടാം പാല്‍ നല്ലതു പോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് അല്‍പം ചൗവ്വരി വേവിച്ചതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ആയി കഴിഞ്ഞാല്‍ തീ കുറച്ച് തേങ്ങാപ്പാലില്‍ ഒന്നാം പാല്‍ ചേര്‍ക്കേണ്ടതാണ്. അതിന് ശേഷം ഇതെല്ലാം നല്ലതുപോലെ സെറ്റ് ആയി വരുന്നത് വരെ ഇളക്കിക്കൊണ്ടേ ഇരിക്കണം. നല്ലതുപോലെ കുറുകികഴിഞ്ഞ് തീ ഓഫ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് കൂടി പായസത്തില്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ സ്വാദിഷ്ഠമായ പൈനാപ്പിള്‍ പായസം ചൂടോടെ തന്നെ കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *