"> നാടൻ സോഫ്റ്റ് ഉണ്ണിയപ്പം | Malayali Kitchen
HomeRecipes നാടൻ സോഫ്റ്റ് ഉണ്ണിയപ്പം

നാടൻ സോഫ്റ്റ് ഉണ്ണിയപ്പം

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

പച്ചരി – 2 cup

ശർക്കര – 300 g

മൈസൂർ പഴം-4

നാളികേരക്കൊത്ത് – 1/4 cup

ഏലയ്ക്കാപൊടി – 1/4 tsp

നെയ്യ് – 2 tbsp

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ പച്ചരി 6 മണിക്കൂർ കുതിർത്തു വെയ്ക്കുക. ശർക്കര 1/4 കപ്പ് വെള്ളം ഒഴിച്ചു ഉരുക്കിയെടുക്കുക. ശേഷം ശർക്കര പാനിയും പഴവും ചേർത്ത് അരി ചെറിയ തരുതരുപ്പോടെ അരച്ചെടുക്കുക. അരച്ചെടുത്ത മാവിലേക്ക് ഏലയ്ക്കാപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് 8 മണിക്കൂർ മാവ് പൊങ്ങാനായി മാറ്റി വെയ്ക്കാം. ഒരു പാനിൽ 2tbsp നെയ്യ് ഒഴിച്ച് 1/4 cup നാളികേരക്കൊത്ത് ചേർത്ത് നന്നായി വറുത്തെടുക്കാം. ഇതു കൂടി മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് നല്ല നാടൻ വെളിച്ചെണ്ണയിൽ ഉണ്ണിയപ്പം ചുട്ടെടുക്കാം.oooooo

Leave a Reply

Your email address will not be published. Required fields are marked *