15 October, 2020
ചെമ്മീൻ ചോറ്

ചേരുവകൾ:-
പുഴുങ്ങലരി -2 cup
ചെമ്മീൻ -400g
ഉള്ളി -2 എണ്ണം
തക്കാളി -2 എണ്ണം
പച്ചമുളക് -2 എണ്ണം
വെളുത്തുള്ളി -3-4 എണ്ണം
ഇഞ്ചി-കഷ്ണം
ചെറിയ ഉള്ളി -8-10 എണ്ണം
ചെറുനാരങ്ങ-ഒന്നിന്റെ പകുതി
കുരുമുളക് -1 TSp
ഏലക്ക -2 nos.
ഗ്രാമ്പു -3-4 nos.
ഗരം മസാല പൊടി -1 TSP
മഞ്ഞൾ പൊടി -1 1/2 TSp
മുളക് പൊടി -2 TSp
മല്ലിപ്പൊടി -1 TSp
മല്ലിയില
കറിവേപ്പില
വെളിച്ചെണ്ണ -7 TbSp
ഉപ്പ്
പാകം ചെയ്യുന്ന വിധം:-
വൃത്തിയാക്കി വെച്ച ചെമ്മീനിലെക്ക് മുളക് പൊടി(2 TSp),മഞ്ഞൾപ്പൊടി(1/2 TSp),ഗരം മസാല പൊടി(1/2 TSp),ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അര മണിക്കൂർ മാറ്റി വെക്കുക…
ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ(3 TbSp) ഒഴിച്ചു ചൂടാവുമ്പോൾ ഏലക്ക,ഗ്രാമ്പൂ,കുരുമുളക്,ഉള്ളി (ഒന്നിന്റെ പകുതി) ഇട്ട് വഴറ്റിയ ശേഷം കഴുകി ഊറ്റി വെച്ച അരി ചേർത്തു വറുത്തെടുക്കുക…ഇതിലേക്ക് മഞ്ഞൾപൊടി,ഗരം മസാലപ്പൊടി ചേർത്തു ഇളക്കുക…ഇതിലേക്ക് 6 കപ്പ് വെള്ളമൊഴിക്കുക..ചെറുനാരങ്ങാനീര്,ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക…ഇനി കുക്കർ മൂടി വെച്ചു ഒരു whisle വന്ന ശേഷം 10 മിനിറ്റ് സിം ആക്കി വെക്കുക..
ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,ചെറിയുള്ളി എന്നിവ ചതച്ചു വെക്കുക..
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ചെമ്മീൻ ചേർത്തു വറുത്തു കോരുക…അതെ എണ്ണയിലേക്ക് തന്നെ ഉള്ളി(1 1/2 nos.) ചേർത്തു വഴറ്റുക..ഇതിലേക്ക് ചതച്ചു വെച്ച ഇഞ്ചി,വെളുത്തുള്ളി മിക്സ് ചേർക്കുക…വഴറ്റിയ ശേഷം തക്കാളി ചേർക്കുക…നന്നായി തക്കാളി ഉടയുമ്പോ കറിവേപ്പില,മല്ലിയില,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,ആവശ്യത്തിന് ഉപ്പ് ചേർത്തു ഇളക്കുക…ഇതിലേക്ക് പൊരിച്ചു വെച്ച ചെമ്മീനും ചേർത്തു നന്നായി മിക്സ് ചെയ്യുക..ഇതിലേക്ക് വേവിച്ചു വെച്ച ചോറ് കുറേശ്ശെയായി ചേർത്തു യോജിപ്പിച്ചെടുക്കുക…എന്നിട്ട് 10 മിനിറ്റ് ചെറിയ തീയിൽ വെക്കുക…നല്ല രുചിയുള്ള ചെമ്മീൻ ചോറ് റെഡി