"> പുളി മിട്ടായി | Malayali Kitchen
HomeRecipes പുളി മിട്ടായി

പുളി മിട്ടായി

Posted in : Recipes on by : Annie S R

ആവശ്യമുള്ള സാധനങ്ങൾ

പുളി = 1/2 cup

ശർക്കര = 1 അച്ച്

മുളക് പൊടി =1/4 tsp

വെള്ളം =1/2 cup

പഞ്ചസാര =2 tsp

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ നമ്മൾ പുളി അരക്കപ്പ് വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം ഒരു പാത്രം എടുത്തു ഈ പുളിവെള്ളം നമുക്കൊന്ന് തിളപ്പിച്ച് എടുത്തു അരിച്ചു മാറ്റി വെക്കാം. ശേഷം ശർക്കര അരക്കപ്പ് വെള്ളത്തിൽ നമ്മൾ ഉരുക്കി എടുക്കുക. ഈ സമയത്ത് രണ്ട് ടീ സ്പൂൺ പഞ്ചസാര കൂടി നമുക്ക് ചേർത്തു കൊടുക്കാം. പിന്നീട് ശർക്കര ഒന്ന് അരിച്ചെടുത്തശേഷം ആ ശർക്കരയിലേക്ക് ആദ്യം തിളപ്പിച്ചാറ്റിയ പുളിവെള്ളം കൂടി മിക്സ് ചെയ്തു നന്നാക്കി ഇളക്കിയോജിപ്പിക്കുക. ചെറിയ തീയിലിട്ടു എങ്ങനെ ഇളക്കികൊണ്ടിരിക്കണം. ഈ സമയത്ത് നമുക്ക് മുളകുപൊടി കൂടി ചേർത്തു കൊടുക്കാം. നന്നായി കുറുകി വിട്ടുവരുന്ന പാകത്തിന് ആയാൽ നമുക്ക് ഓഫ് ചെയ്തു ഇറക്കിവെക്കാം. ചെറിയ ചൂടോടുകൂടി കയ്യിലിട്ടു ഉരുട്ടി ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം

Leave a Reply

Your email address will not be published. Required fields are marked *