16 October, 2020
പെപ്പര്‍ മഷ്റൂം

ചേരുവകൾ;-
കൂണ് 200 ഗ്രാം
സവോള(അരിഞ്ഞത്) -1 വലുത്
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
ഓയില്‍ -3-4ടീസ്പൂണ്‍
ചുവന്ന മുളക്-നാലെണ്ണം തിരുമ്മിയത്
നാരങ്ങാനീര്- രണ്ടോ മൂന്നോ തുള്ളി
കുരുമുളക് പൊടി- രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്- ഒന്നര ടീസ്പൂണ്‍
കടുക്- ആവശ്യത്തിന്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൂണ് നന്നായി വൃത്തിയാക്കി അധികം ചെറുതല്ലാത്ത വിധത്തില്‍ നുറുക്കി വയ്ക്കുക. പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവോള ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഒപ്പം തന്നെ മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ചുവന്ന കായമുളക് തിരുമ്മിയത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നന്നായി മൊരിയുമ്പോള്‍ ഇതിലേയ്ക്ക് കൂണ് കഷണങ്ങള്‍ ചേര്‍ത്ത് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. കരിയാതെ നന്നായി ഇളക്കണം. വേണമെങ്കില്‍ അല്പം വെള്ളംകൂടി ചേര്‍ത്ത് ഇളക്കാം, കൂണ് നന്നായി വെന്തു കഴിയുമ്പോള്‍ നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവയ്ക്കുക.