16 October, 2020
ബീഫ് കറി

ചേരുവകൾ;-
ബീഫ് – 650 ഗ്രാം
ചെറിയ ഉള്ളി – 200 ഗ്രാം
വെളുത്തുള്ളി – 13 അല്ലി
ഇഞ്ചി – 3 ടേബിൾസ്പൂൺ
സവാള – 2 കപ്പ്
മുളകുപൊടി – ഒന്നര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരംമസാല – ഒന്നര ടീസ്പൂൺ
കടുക്- ഒന്നര ടീസ്പൂൺ
തക്കാളി – 1 കപ്പ്
വിനാഗിരി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
പാനിൽ എണ്ണയൊഴിച്ചു ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി അരച്ച് മാറ്റി വയ്ക്കുക.
അതെ എണ്ണയിൽ സവാളയും കറിവേപ്പിലയും വഴറ്റി എടുക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കണം. ഇതിലേക്ക് അരച്ചെടുത്ത ചെറിയ ഉള്ളി ചേർത്തു വഴറ്റി തക്കാളിയും ചേർത്തു പാത്രം അടച്ചുവച്ചു തക്കാളി അലിയുന്നതുവരെ ചെറിയ തീയിൽ വേവിക്കുക.
കടുക് കല്ലിൽ വച്ചു ചതയ്ക്കുക. അതിൽ ഒരുസ്പൂൺ മസാലയുടെ കൂടെ ചേർത്ത് ഇറച്ചിയും ചേർത്ത് പാത്രം അടച്ചുവച്ചു ഇറച്ചിയിൽ നിന്നും വെള്ളമിറങ്ങുന്നതുവരെ വേവിക്കുക വെള്ളമിറങ്ങിക്കഴിഞ്ഞു ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ചു ഇറച്ചി ചെറിയ തീയിൽ വേവിക്കുക വെന്തു കഴിഞ്ഞു ബാക്കി കടുകും കുരുമുളപൊടിയും ചേർത്തു അഞ്ചു മിനിറ്റ് വേവിച്ചു തീ ഓഫ്ചെയ്യുക. വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുകും സവാളയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർക്കുക.