16 October, 2020
മിൽക്ക് കേക്ക്

ചേരുവകൾ;-
വിപ്പിംഗ് ക്രീം – ഒന്നര കപ്പ്
മിൽക്ക്മെയ്ഡ്- അരക്കപ്പ്
പാൽ – അരക്കപ്പ്
റോസ് സിറപ്പ് – 2 ടേബിൾസ്പൂൺ
ബ്രഡ് – 1 പാക്കറ്റ്
പിസ്താ , ചെറി – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം;-
ഒരു ബൗളിലേക് അരക്കപ്പ് വിപ്പിംഗ് ക്രീം, മിൽക്ക്മെയ്ഡ്, പാൽ, റോസ് സിറപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക. ഒരു ബൗളിൽ വിപ്പിംഗ് ക്രീം ഒഴിച്ചു അടിച്ചെടുത്തു പൈപ്പിങ് ബാഗിൽ നിറയ്ക്കുക. ബ്രഡ് സ്ലൈസിന്റെ സൈഡ് മുറിച്ചു മാറ്റുക. ഒരു ഗ്ലാസ് ട്രേയിൽ കുറച്ചു റോസ് മിൽക്ക് ഒഴിച്ച് കൊടുക്കുക .ഇതിന്റെ മുകളിലായി ബ്രഡ് ഓരോന്നായി വയ്ക്കാം. മുകളിൽ വീണ്ടും റോസ് മിൽക്ക് ഒഴിച്ചുകൊടുക്കുക .ഇതിന്റെ മുകളിൽ ക്രീം വച്ച് കൊടുക്കുക .മുകളിൽ വീണ്ടും ബ്രഡ് വെച്ച് കൊടുക്കുക. ഇങ്ങനെ രണ്ടോ മൂന്നോ ലയർ ചെയ്യുക .ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ച് ഡിസൈൻ ചെയ്തു പിസ്തായും ചെറിയും നിരത്തി അലങ്കരിക്കാം. 4 മണിക്കൂർ ഫ്രിജിൽ വച്ച് സെറ്റ് ചെയ്തെടുക്കാം.