16 October, 2020
വെറൈറ്റി ചമ്മന്തി

ചേരുവകൾ;-
1. തേങ്ങ ചിരകിയത് – ഒരു കപ്പ്
2. ചെറിയ ഉള്ളി – 10 എണ്ണം
3. കാന്താരി മുളക് – 20 എണ്ണം
4. തൈര് – ഒരു കപ്പ്
5. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
തേങ്ങ മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
ഇതിലേക്ക് കാന്താരിമുളകും ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. ഉള്ളിയും മുളകും അരയാൻ പാടില്ല. ചതച്ചെടുത്താൽ മതി.
ഇതിലേക്ക് ബാക്കിയുള്ള തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.