16 October, 2020
ചായക്കടയിലെ പഴംപൊരി

ആവശ്യമുള്ള ചേരുവകള്‍
പഴം – 1 കിലോ (നല്ലതുപോലെ പഴുത്തത്)
മൈദ – അരക്കപ്പ്
മുട്ട – 1 എണ്ണം
അരിപ്പൊടി – അരക്കപ്പ്
മഞ്ഞള്‍പ്പൊടി – 1 നുള്ള്
ജീരകമോ ഏലക്കയോ – വേണമെന്നുണ്ടെങ്കില്‍
പഞ്ചസാര – മധുരം അനുസരിച്ച്
വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്
ബേക്കിംഗ് സോഡ – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യമായി മൈദയും അരിപ്പൊടിയും മുട്ടയും മഞ്ഞള്‍പ്പൊടിയും ബേക്കിംഗ് സോഡ കലര്‍ത്തി നല്ലതു പോലെ മിക്സ് ചെയ്ത് വെക്കുക. ഇത് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് മാത്രമേ ഉപയോഗിക്കാവൂ. പഴം നല്ലതു പോലെ പഴുത്തതായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു പഴം തന്നെ നാലോ അഞ്ചോ കഷ്ണങ്ങളാക്കാവുന്നതാണ്. മാവിലേക്ക് പഞ്ചസാര ചേര്‍ക്കാന്‍ മറക്കേണ്ടതില്ല. പഴം മുറിച്ച് വെച്ചത് മാവില്‍ മുക്കി നല്ലതുപോലെ തിളച്ച എണ്ണയില്‍ വറുത്ത് കോരണം. ചൂടോടെ തന്നെ നല്ല തട്ടുകട സ്വാദില്‍ ഈ പഴംപൊരി കഴിക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്കും വീട്ടില്‍ വളരെ എളുപ്പത്തില്‍ പഴംപൊരി തയ്യാറാക്കാം.