16 October, 2020
വറുത്തരച്ച ചിക്കന്‍ ചപ്പാത്തിക്ക് സൂപ്പര്‍

ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ – 1 കിലോ
സവാള – അരക്കിലോ
ഇഞ്ചി – 2 കഷ്ണം
വെളുത്തുള്ളി – 10-12 എണ്ണം (പേസ്റ്റ് ആക്കുന്നതിന്)
തേങ്ങ- ഒരു മുറി
തക്കാളി – 1 എണ്ണം
പച്ചമുളക് – 4 എണ്ണം
ഉപ്പ് – പാകത്തിന്
മുളക് പൊടി – 3 സ്പൂണ്‍
മല്ലിപ്പൊടി – 4 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ചിക്കന്‍ മസാല – ഒരു സ്പൂണ്‍
ഗരം മസാല – അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ അല്പം ഉപ്പും മഞ്ഞളും കുറച്ച് മുളക് പൊടിയും മിക്സ് ചെയ്ത് നല്ലതുപോലെ പുരട്ടി വെക്കുക. പിന്നീട് ഒരു ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് തേങ്ങ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ബ്രൗണ്‍ നിറമാവുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടിയും അല്പം മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഇത് അരച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് അതിലേക്ക് ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. അതിന് ശേഷം ഇതിലേക്ക് കറിവേപ്പിലയും അല്പം ചേര്‍ക്കണം. പച്ചമണം നല്ലതു പോലെ മാറിവരുമ്പോള്‍ അതിലേക്ക് തക്കാളി ചേര്‍ക്കുക. തക്കാളി നല്ലതുപോലെ ഉടഞ്ഞതിന് ശേഷം ചിക്കന്‍ ഇതിലേക്ക് ചേര്‍ക്കണം. പിന്നീട് തേങ്ങ അരച്ചതും ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക. ചിക്കന്‍ ഒന്ന് ചൂടായതിന് ശേഷം അല്പം ഗരം മസാലപ്പൊടിയും ചിക്കന്‍ മസാലയും ചേര്‍ക്കണം. ഇത് നല്ലതുപോലെ ചൂടായി കഴിഞ്ഞ് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. പിന്നീട് തിളച്ച് വെന്ത് വരുമ്പോള്‍ ആവശ്യാനുസരണം വെളിച്ചെണ്ണ താളിച്ച് ഉപയോഗിക്കാവുന്നതാണ്