16 October, 2020
ചെമ്മീന്‍ റോസ്റ്റ്

ആവശ്യമുള്ള ചേരുവകള്‍
ചെമ്മീന്‍ – കാല്‍ക്കിലോ
ചെറിയ ഉള്ളി – 15-20 എണ്ണം
പച്ചമുളക്- 3 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
വെളുത്തുള്ളി – 5-6 എണ്ണം
തക്കാളി – 1 ചെറുത്
മുളക് പൊടി – ഒന്നര സ്പൂണ്‍
മല്ലിപ്പൊടി- അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍സ്പൂണ്‍
കുരുമുളക് പൊടി- കാല് സ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ – പാകത്തിന്
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ നല്ലതുപോലെ വൃത്തിയാക്കി എടുത്ത് അതിലേക്ക് അല്പം ഉപ്പും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ വെള്ളം വറ്റിച്ച് വേവിച്ചെടുക്കുക. മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവയിട്ട് നല്ലതു പോലെ വഴറ്റിയെടുക്കുക. ഇത് വഴറ്റി നല്ലതുപോലെ പാകമായി വരുമ്പോള്‍ അതിലേക്ക് തക്കാളി ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിയെടുക്കണം. മസാലയുടെ പച്ചമണം മാറുന്നത് വരെ ഇത് നല്ലതുപോലെ ഇളക്കിയെടുക്കാവുന്നതാണ്.
ഇത് നല്ലതുപോലെ ഇളക്കി കഴിഞ്ഞാല്‍ അതിലേക്ക് അല്പം കുരുമുളക് പൊടിയും പാകത്തിന് ഉപ്പും മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ ഇളക്കിയെടുത്ത് മസാല മിക്സ് ചെയ്യുക. എല്ലാം ചേര്‍ത്തശേഷം ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കണം. ഒരു അല്പം വെള്ളം ഒഴിച്ച് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് വെള്ളം നല്ലതുപോലെ വറ്റിച്ചെടുത്ത് റോസ്റ്റ് ആക്കി എടുക്കാവുന്നതാണ്. ശേഷം അല്പം വെളിച്ചെണ്ണ താളിക്കാം