"> കപ്പ താളിച്ചത് | Malayali Kitchen
HomeFood Talk കപ്പ താളിച്ചത്

കപ്പ താളിച്ചത്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

കപ്പ – ഒരു കിലോ
വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ
കടുക് – അര ടീസ്പൂൺ
ചുവന്നുള്ളി – 6 മുതൽ 8 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉഴുന്ന് പരിപ്പ് – മൂന്നു ടേബിൾസ്പൂൺ
വറ്റൽ മുളക് – 5 എണ്ണം
കട്ടിതേങ്ങപ്പാൽ – ആറു ടേബിൾസ്പൂൺ
തിരുമ്മിയ തേങ്ങ – മൂന്നു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം ;-

കപ്പ കഷ്ണങ്ങൾ വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചു തോർത്തി വയ്ക്കുക.

കപ്പ താളിക്കുന്നതിനായി ഒരുപാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചു ചുവന്നുള്ളി, കറിവേപ്പില, ഉഴുന്നു പരിപ്പ്, വറ്റൽ മുളക് എന്നിവ വറത്തു കോരി മാറ്റി വയ്ക്കാം. ശേഷം തിരുമ്മിയ തേങ്ങയും കറിവേപ്പിലയും വേവിച്ച കപ്പയും ഡ്രൈ ആയിവരുമ്പോൾ താളിപ്പും ചേർത്ത് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *