"> കോഫ്ത കറി | Malayali Kitchen
HomeFood Talk കോഫ്ത കറി

കോഫ്ത കറി

Posted in : Food Talk, Recipes on by : Ninu Dayana

 

കോഫ്തയ്ക്കു വേണ്ട ചേരുവകൾ :

1. ചുരയ്ക്ക – 300 ഗ്രാം
2. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
4. കടലപ്പൊടി – 4 ടേബിൾ സ്പൂൺ
5. ഗരം മസാല – 1/4 ടേബിൾ സ്പൂൺ
6. മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
7. മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്

കറിക്കു വേണ്ട ചേരുവകൾ :

1. തക്കാളി – 1.5 എണ്ണം
2. സവാള – 1 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ
4. ജീരകം – 1/4 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
6. ഗരം മസാല – 1/4 ടീസ്പൂൺ
7. മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
8. മുളകുപൊടി – 1/4 ടീസ്പൂൺ
9. കസൂരിമേത്തി
10. പഞ്ചസാര (ഓപ്ഷണൽ )
11. എണ്ണ
12. മല്ലിയില
13. ഉപ്പ്

തയാറാക്കുന്ന വിധം

ചുരയ്ക്ക തൊലി കളഞ്ഞു കുരു ഇല്ലാതെ നന്നായി ചീകി എടുക്കുക. ഇതിലേക്കു ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കടലപ്പൊടി, ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്ത്. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 10 മിനിറ്റ് വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കോഫ്ത മിക്സിൽ നിന്ന് കുറച്ചെടുത്തു ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇടുക. നല്ല ബ്രൗൺ കളർ ആകുന്ന വരെ വറത്തെടുത്തു ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റി വയ്ക്കാം.

മിക്സിയുടെ ജാറിൽ തക്കാളി, സവാള എന്നിവ നന്നായി അരച്ചെടുക്കുക.
കറി തയാറാക്കുന്ന വിധം
വേറൊരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു ജീരകം ഇടുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ഇട്ട് ഒന്ന് ചൂടാക്കുക. അതിലേക്കു അരച്ചു വച്ച തക്കാളി ഉള്ളി പേസ്റ്റ് ഇടുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ഇട്ട് നല്ല ഡ്രൈ ആകുന്നതു വരെ വഴറ്റാം. അതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വച്ചു എണ്ണ കറിയുടെ മുകളിൽ തെളിഞ്ഞു വരുന്നത് വരെ വേവിക്കാം. അതിലേക്കു വറുത്തെടുത്ത കോഫ്ത ഇട്ടു ഒരു മിനിറ്റ് ഇളക്കാം. ഈ സമയത്ത് വേണമെങ്കിൽ പഞ്ചസാര കൂടി ചേർത്ത് യോജിപ്പിക്കാം. കസൂരിമേത്തി ഇട്ടു തീ അണയ്ക്കാം. മുകളിൽ മല്ലിയില തൂവി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *