"> മുന്തിരി ജ്യൂസ് | Malayali Kitchen
HomeFood Talk മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ ;-

മുന്തിരി – അരക്കിലോ
പഞ്ചസാര – 5 ടേബിൾ സ്പൂൺ
നാരങ്ങ നീര് – 2 ടീസ്പൂൺ
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ഒരു മിക്സിയുടെ ജാറിൽ മുന്തിരി, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്കു രണ്ടു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് യോജിപ്പിക്കുക. ജ്യൂസിലേക്കു ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം.

ഇതേ ജ്യൂസ് തയാറാക്കി ഫ്രിജിലും സൂക്ഷിക്കാം, മുന്തിരിയും പഞ്ചസാരയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുത്തു അരിച്ച ശേഷം ഒരു പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കുക. ജ്യൂസ് ഉണ്ടാക്കേണ്ടതിന് അരമണിക്കൂർ മുൻപ് ജ്യൂസ് ഫ്രീസറിൽ നിന്നും എടുത്തു ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്തു എടുക്കാം.
ശ്രദ്ധിക്കാൻ – മുന്തിരി ജ്യൂസ് അടിക്കുന്നതിന് മുൻപ് വൃത്തിയായി കഴുകി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വച്ച ശേഷം കഴുകി എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *