"> കോക്കനട്ട് കേക്ക് | Malayali Kitchen
HomeFood Talk കോക്കനട്ട് കേക്ക്

കോക്കനട്ട് കേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

വെളിച്ചെണ്ണ – 1/4 കപ്പ്
പാൽ – 1/2 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ – 1/4 കപ്പ്
പഞ്ചസാര – അര കപ്പ്
വെളിച്ചെണ്ണ, പാൽ, തേങ്ങാപ്പാൽ പഞ്ചസാര എന്നിവ നന്നായി യോജിപ്പിച്ച് വയ്ക്കുക.

മൈദ – ഒന്നേകാൽ കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
ബേക്കിങ് സോഡ – 3/4 ടീസ്പൂൺ

തയാറാക്കുന്ന വിധം;-

ഒന്നേകാൽ കപ്പ് മൈദ, 1/2 ടീസ്പൂൺ ഉപ്പ്, മുക്കാൽ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ അരിച്ചെടുക്കുക.
ഈ പൊടികൾ എല്ലാം നേരത്തെ ഉണ്ടാക്കി വച്ച മിശ്രിതത്തിലേക്ക് ചേർത്ത് ഒരു സ്പൂൺ കൊണ്ട് മയത്തിൽ ഇളക്കിച്ചേർക്കുക.
ഈ ഒരു രുചിക്കൂട്ടിൽ മുട്ട ചേർക്കുന്നില്ല. അതിനുപകരം ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനീഗർ ചേർക്കുക. അതിനോടൊപ്പം ഒരു ടീസ്പൂൺ കോക്കനട്ട് എസൻസും അരക്കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ടും ചേർത്ത് യോജിപ്പിക്കുക.
6 ഇഞ്ച് കേക്ക് പാനിൽ എണ്ണ തടവി, അതിനുശേഷം മാവ് അതിലേക്ക് ഒഴിക്കുക. അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ 40 മുതൽ 45 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കുക. അതിനുശേഷം ആവശ്യാനുസരണം അലങ്കരിച്ച് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *