17 October, 2020
റവ അയല ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ
അയല നാലെണ്ണം
ഇഞ്ചി പേസ്റ്റ് 50 ഗ്രാം
വെളുത്തുള്ളി പേസ്റ്റ് 50 ഗ്രാം
കുരുമുളക് (പൊടിച്ചത്) 20 ഗ്രാം
കാന്താരി മുളക് പേസ്റ്റ് 12 എണ്ണം
കറിവേപ്പില പേസ്റ്റ് മൂന്ന് കതിര്‍പ്പ്
ചെറുനാരങ്ങാനീര് രണ്ട് നാരങ്ങയുടെ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 600 മില്ലി
റവ 100 ഗ്രാം
തയ്യാറാക്കുന്ന വിധം
അയലയും റവയും ഒഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച്, അയലയില്‍ പുരട്ടി 30 മിനുട്ട് വെക്കുക. പിന്നീട് റവയില്‍ ഒന്നു മുക്കിയ ശേഷം എണ്ണയില്‍ വറുത്ത് കോരുക.