"> കിണ്ണപ്പത്തിരി | Malayali Kitchen
HomeRecipes കിണ്ണപ്പത്തിരി

കിണ്ണപ്പത്തിരി

Posted in : Recipes on by : Annie S R

1. ബസ്മതി അരി – അരക്കിലോ

2. തേങ്ങ – ഒരു തേങ്ങയും ഒന്നിന്റെ പകുതിയും

3. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. കോഴിയുടെ നെഞ്ചുഭാഗം – ഒരു കോഴിയുടേത്

5. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി, മ‍ഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ വീതം

ഉപ്പ് – പാകത്തിന്

വെള്ളം – അൽപം

6. എണ്ണ – മൂന്നു വലിയ സ്പൂൺ

7. സവാള – ആറ് വലുത്, നീളത്തിൽ കനം കുറച്ചരിഞ്ഞത്

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

8. മല്ലിയില, പുതിനയില – അൽപം

പാകം ചെയ്യുന്ന വിധം

∙ അരി രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക. തേങ്ങ ചുരണ്ടി കട്ടിത്തേങ്ങാപ്പാൽ എടുത്തു വയ്ക്കുക.

∙ അരി തേങ്ങാപ്പാലും മൂന്നാമത്തെ ചേരുവയും ചേർത്ത് അരച്ച് അരിച്ച് ദോശമാവിനെക്കാൾ അയവിൽ എടുക്കുക.

‌∙ കോഴിയുടെ നെഞ്ചുഭാഗം അഞ്ചാമത്തെ ചേരുവ ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. ഇതിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിച്ചു വറ്റിച്ചെടുക്കണം.

∙ ഒരു പാൻ അടുപ്പിൽ വച്ചു ബാക്കി എണ്ണയൊഴിച്ച് സവാള യും പച്ചമുളകും നന്നായി വഴറ്റുക. ഇതിലേക്കു വേവിച്ചു വച്ച ചിക്കൻ പിച്ചിക്കീറി ചേർക്കുക. നന്നായി വഴറ്റിയ ശേഷം മല്ലിയിലയും പുതിനയിലയും ചേർത്തു വാങ്ങാം.

∙ ഒരു പാത്രത്തിൽ നെയ്മയം പുരട്ടി തയാറാക്കിയ മാവ് രണ്ടു വലിയ തവി ഒഴിക്കുക. ഇതിനു മുകളിലായി ചിക്കൻ കൂട്ടു നിരത്തി വീണ്ടും രണ്ടു തവി മാവൊഴിക്കുക.

∙ ആവിയിൽ വച്ചു വേവിച്ച് കഷണങ്ങളാക്കി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *