"> ചുവന്ന ചീര കൊണ്ട് ഉഗ്രനൊരു സൂപ്പ് തയാറാക്കിയാലോ… | Malayali Kitchen
HomeRecipes ചുവന്ന ചീര കൊണ്ട് ഉഗ്രനൊരു സൂപ്പ് തയാറാക്കിയാലോ…

ചുവന്ന ചീര കൊണ്ട് ഉഗ്രനൊരു സൂപ്പ് തയാറാക്കിയാലോ…

Posted in : Recipes on by : Revathy

ഇലക്കറികൾ കഴിക്കാൻ പൊതുവേ മുതിർന്നവർക്ക് തന്നെ മടിയാണ് അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയാണോ ? വളരെ ഹെൽത്തിയായൊരു വിഭവമാണ് ചീര സൂപ്പ്. ചീര കഴിക്കാത്തവർ പോലും കഴിച്ച് പോകും.അപ്പോൾ എങ്ങനെയാണ് ചീര സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകൾ …

ചുവന്ന ചീര ചെറുതായി അരിഞ്ഞത് 1 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് 1 എണ്ണം
വെണ്ണ 1 ടേബിൾ സ്പൂൺ
സവാള ചെറുതായി അരിഞ്ഞത് 1 എണ്ണം
റൊട്ടി കഷ്ണങ്ങൾ നെയ്യിൽ മൊരിച്ചത് 1 കപ്പ്
കുരുമുളക് പൊടി ആവശ്യത്തിന്
ഫ്രഷ് ക്രീം 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

ആദ്യം ചീര അര കപ്പ് വെള്ളമൊഴിച്ച് വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും ഉരുളക്കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം റൊട്ടിക്കഷ്ണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും ചേർ‌ത്ത് വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *