"> സ്വാദിഷ്ട്ട റാ​ഗി ദോശയുടെ റെസിപ്പി നോക്കാം ! | Malayali Kitchen
HomeRecipes സ്വാദിഷ്ട്ട റാ​ഗി ദോശയുടെ റെസിപ്പി നോക്കാം !

സ്വാദിഷ്ട്ട റാ​ഗി ദോശയുടെ റെസിപ്പി നോക്കാം !

Posted in : Recipes on by : Revathy

കാൽസ്യം, അയേൺ, ഫൈബർ, അമിനോ ആസിഡ് എന്നിവയാൽ സമൃദ്ധമായ റാ​ഗി ദോശയുടെ റെസിപ്പിയാണ് ഇന്നത്തെ സ്പെഷ്യൽ. ഇനി എങ്ങനെയാണ് റാ​ഗി ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

രാത്രിയിൽ കുതിർത്ത് വച്ച റാ​ഗി 1 കപ്പ്
കുതിർത്ത ഉഴുന്ന് പരിപ്പ് കാൽ കപ്പ്
ചോറ് മൂന്ന് ടേബിൾ സ്പൂൺ
ഉലുവ കുതിർത്തത് 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില അലങ്കരിക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം…

റാ​ഗിയും ഉഴുന്നുപരിപ്പും ഉലുവയും ചോറും വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം രാത്രി മുഴുവൻ പുളിക്കാനായി വയ്ക്കുക. മാവ് തയ്യാറായിക്കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം പാനിൽ എണ്ണ പുരട്ടിയ ശേഷം ദോശ ചുട്ടെടുത്ത് മല്ലിയില കൊണ്ട് അലങ്കരിച്ചെടുക്കുക. സാമ്പാറോ ചട്ണിയോ ചേർത്ത് കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *