19 October, 2020
രാവിലെ ഇനി നമ്മുക്ക് ബീറ്റ് റൂട്ട് പുട്ട് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

പലതരം പുട്ടുകൾ നാം കഴിക്കാറുണ്ട് പക്ഷെ നിങ്ങൾ ബീറ്റ് റൂട്ട് പുട്ട് കഴിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ നമ്മുക്കൊന്ന് ബീറ്റ് റൂട്ട് പുട്ട് ഉണ്ടാക്കി നോക്കാം. വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ്.. എങ്ങനെയാണ് ബീറ്റ് റൂട്ട് പുട്ട് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
വേണ്ട ചേരുവകൾ…
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തത് ഒരു കപ്പ്
പുട്ടുപൊടി രണ്ട് കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം…
ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് സാധാരണ പുട്ടുണ്ടാക്കുന്നവിധം പുട്ട് തയ്യാറാക്കുക….