20 October, 2020
ഞണ്ട്-ചീസ് ബേക്ക്

1. വെണ്ണ – നാലു വലിയ സ്പൂൺ
2. മൈദ – നാലു വലിയ സ്പൂൺ
3. പാൽ – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
മസ്റ്റേർഡ് പൗഡർ – ഒരു നുള്ള്
മുളകുപൊടി – കാൽ െചറിയ സ്പൂൺ
4. ചീസ് ഗ്രേറ്റ് െചയ്തത് – ഒരു കപ്പ്
5. ഞണ്ട് വേവിച്ച് ഇറച്ചി അടർത്തിയെടുത്തത് – ഒരു കപ്പ്
6. ബേക്കിങ് സോഡ – ഒരു നുള്ള്
മുട്ടമഞ്ഞ അടിച്ചത് – മൂന്നു മുട്ടയുടേത്
7. മുട്ടവെള്ള – മൂന്നു മുട്ടയുടേത്
പാകം െചയ്യുന്ന വിധം
∙ ഒരു സോസ്പാനിൽ െവണ്ണ ഉരുക്കുക. ഇതിലേക്കു തുടരെയിളക്കിക്കൊണ്ടു മൈദ േചർക്കണം.
∙ നല്ല മയം വരുമ്പോൾ മൂന്നാമത്തെ േചരുവ േചർത്തിളക്കണം. കുറുകി വരുമ്പോൾ ചീസ് ഗ്രേറ്റ് െചയ്തതു ചേർത്തിളക്കി നല്ല മയം വരുമ്പോൾ ഞണ്ടും േചർത്തിളക്കി വാങ്ങുക. ഇതിലേക്കു മുട്ട അടിച്ചതും ബേക്കിങ് സോഡയും േചർത്തിളക്കുക.
∙ നന്നായി അടിച്ചു പതപ്പിച്ചു കട്ടിയാക്കിയ മുട്ടവെള്ള അടിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം മയം പുരട്ടിയ ബേക്കിങ് പാനിലാക്കി, ഈ പാൻ ചൂടുെവള്ളത്തിൽ ഇറക്കി വയ്ക്കുക.
∙ ഇത് 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30-45 മിനിറ്റ് ബേക്ക് െചയ്യുക. നന്നായി ഉറയ്ക്കുന്നതാണു പാകം.