"> പാലക്കാടൻ രുചിയിലൊരു രുചികരമായ സാമ്പാർ | Malayali Kitchen
HomeRecipes പാലക്കാടൻ രുചിയിലൊരു രുചികരമായ സാമ്പാർ

പാലക്കാടൻ രുചിയിലൊരു രുചികരമായ സാമ്പാർ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ
വെളിച്ചെണ്ണ – 1/3 കപ്പ്‌
ഉഴുന്നു പരിപ്പ് – 1 ടീ സ്പൂൺ
കടലപ്പരിപ്പ് – 1 ടീ സ്പൂൺ
ഉലുവ – 1 ടീ സ്പൂൺ
നാളികേരം – 1 കപ്പ്‌
കറിവേപ്പില
മുളക് പൊടി – 1 ടേബിൾസ്പൂൺ
മല്ലി പൊടി – 1/2 ടീ സ്പൂൺ
മഞ്ഞ പൊടി – 1/4 ടീ സ്പൂൺ
കായം – 1/4 ടീ സ്പൂൺ
തുവര പരിപ്പ് – 1 കപ്പ്‌ വേവിച്ചത്
മുരിങ്ങക്കായ – 2 എണ്ണം
വേവിച്ച ഉരുളക്കിഴങ്ങ്‌ – വലുത് 1 എണ്ണം
തക്കാളി – 3 എണ്ണം
ഉപ്പ് – 2 ടീ സ്പൂൺ
പുളി വെള്ളത്തിൽ പിഴിഞ്ഞത് – 1 കപ്പ്‌
മല്ലിയില
വെളിച്ചെണ്ണ – 2 ടീ സ്പൂൺ
കടുക് – 1 ടീ സ്പൂൺ
ഉലുവ – 1 ടീ സ്പൂൺ
വറ്റൽ മുളക് -2 എണ്ണം
കറിവേപ്പില

വറുക്കാൻ ഉള്ള ചേരുവകൾ
• ഒരു പാനിൽ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, ഉലുവ എന്നിവ ചേർത്ത് വഴറ്റുക.
• പരിപ്പ് നിറം മാറി തുടങ്ങുമ്പോൾ നാളികേരം ചേർക്കുക ഒപ്പം കുറച്ച് കറിവേപ്പിലയും.

• നാളികേരം വഴന്നു വരുമ്പോൾ മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.

• കായം ചേർത്ത് വാങ്ങി വെയ്ക്കുക.

• തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.

ചുവട് കട്ടിയുള്ള പാത്രത്തിൽ വേവിച്ച പരിപ്പും, മുരിങ്ങക്കായ, വേവിച്ച ഉരുളകിഴങ്ങും ചേർത്ത് മുരിങ്ങക്കായ വേവുന്ന വരെ തിളപ്പിക്കുക. വെന്തു വരുമ്പോൾ തക്കാളി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. (ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ് )ശേഷം പുളി വെള്ളം ചേർത്ത് 8-10 മിനിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അരപ്പ് ചേർത്ത് 3-4 മിനിറ്റ് തിളപ്പിച്ച ശേഷം മല്ലിയില ചേർക്കുക.
വറുത്തിടാൻ :ചെറിയ ചീന ചട്ടിയിൽ 2 ടീ സ്പൂൺ എണ്ണയിൽ കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ സാമ്പാറിലേക്ക് ഒഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *