20 October, 2020
ഫസ്റ്റ് ക്ലാസ് റെയിൽവേ മട്ടൻ കറി

ചേരുവകൾ
മട്ടൻ- 1/2 കിലോഗ്രാം
ഉണക്ക മുളക് – 6 എണ്ണം
ഗ്രാമ്പു -3
ജീരകം പൊടിച്ചത് – 1 ടീസ്പൂൺ
സവാള വലുത് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
തക്കാളി -1
ഉരുളകിഴങ്ങ് വലുത് – 1
ഏലക്കായ – 2 എണ്ണം
കുരുമുളക് – 6 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കറുവപ്പട്ട – ചെറിയ കഷണം
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഓയിൽ – 3 ടേബിൾസ്പൂൺ
വാളൻ പുളി പിഴിഞ്ഞത് – 2 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – 1/4 കപ്പ്
തയാറാക്കുന്ന വിധം
മട്ടൻ ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ഒഴിച്ച് ചൂടായതിന് ശേഷം സവാള വഴറ്റിയ ശേഷം കറുവപ്പട്ട, ഗ്രാമ്പു, ഏലക്കായ, കുരുമുളക്, ഉണക്ക മുളക് എന്നിവ ചേർത്ത് വഴറ്റുക. അതിന് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റണം. അത് കഴിഞ്ഞു തക്കാളി ചേർത്ത് നന്നായി വഴറ്റണം.
ഈ സമയം വേറൊരു പാത്രത്തിൽ മുളകുപൊടിയും മല്ലിപ്പൊടിയും ജീരകപ്പൊടിയും അൽപം വെള്ളം ചേർത്ത് പേസ്റ്റാക്കി വഴറ്റിയ സവാളയിലേക്ക് ചേർത്ത് നന്നായി മൂപ്പിക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടൺ വെള്ളത്തോടെ ചേർത്ത് കൊടുക്കുക. എന്നിട്ട് 5 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം കഷണങ്ങളായി മുറിച്ചു വേവിച്ചു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ്, പുളി വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും 2 മിനിറ്റ് അടച്ചു വയ്ക്കണം. അത് കഴിഞ്ഞ് തീ കുറച്ച് തേങ്ങ പാൽ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.