"> ശർക്കര പായസം | Malayali Kitchen
HomeRecipes ശർക്കര പായസം

ശർക്കര പായസം

Posted in : Recipes on by : Annie S R

അര കപ്പ് പച്ചരി കഴുകി നന്നായി വേവിക്കുക.. ഇതിലേക്ക് മുക്കാൽ കപ്പ് ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക.. ഒരു 2 സ്പൂണ് ചിരവിയ തേങ്ങ ചേർക്കുക. നന്നായി കുറുകി പാകം ആകുമ്പോൾ നല്ല കട്ടി ഉള്ള തേങ്ങാപ്പാൽ ഒരു 4 സ്പൂണ്, കാൽ ടീ സ്പൂണ് ഏലയ്ക്ക പൊടി, ഒരു സ്പൂണ് നെയ്യ് എന്നിവ ചേർത്ത് തീ ഓഫ് ആക്കാം.ഒരു സ്പൂണ് നെയ്യ് ചൂടാക്കി കുറച്ചു തേങ്ങാകൊത്തും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിലേക്ക് ചേർക്കാം. കുറച്ചു കൽക്കണ്ടം കൂടി പൊട്ടിച്ചു ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *