"> മാങ്ങ പാവയ്ക്ക സാലഡ് | Malayali Kitchen
HomeRecipes മാങ്ങ പാവയ്ക്ക സാലഡ്

മാങ്ങ പാവയ്ക്ക സാലഡ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

പച്ചമാങ്ങ – 1 (കനം കുറച്ച് അരിഞ്ഞ് കഴുകി, ഉപ്പു തിരുമ്മി വയ്ക്കണം)
പാവയ്ക്ക – 2 (കനം കുറച്ച് അരിഞ്ഞത്)
കടുക് – അര ടീസ്പൂൺ
സവോള – 1
കറിവേപ്പില
തേങ്ങാ – അര മുറി ചിരകിയത്
പച്ചമുളക് – 2
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽ

തയാറാക്കുന്ന വിധം

ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കാം. ഇതിലേക്ക് സവോള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തേങ്ങാപ്പീര, മാങ്ങാ, പാവയ്ക്ക ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് തട്ടിപ്പൊത്തി അഞ്ചു മിനിറ്റ് ചെറു തീയിൽ മൂടി വയ്ക്കണം. വെന്തു പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *