"> ബിസ്കറ്റ് വീട്ടിൽ വറുത്തെടുക്കാം | Malayali Kitchen
HomeRecipes ബിസ്കറ്റ് വീട്ടിൽ വറുത്തെടുക്കാം

ബിസ്കറ്റ് വീട്ടിൽ വറുത്തെടുക്കാം

Posted in : Recipes on by : Annie S R

രുചികരമായി വീട്ടിൽ തയാറാക്കാവുന്ന ബിസ്ക്കറ്റ് രുചി പരിചയപ്പെടാം.

ചേരുവകൾ: മൈദ ഒരു കപ്പ്, ബട്ടർ മൂന്ന് ടേബിൾ സ്പൂൺ, പഞ്ചസാര പൊടിച്ചത് നാല് ടേബിൾ സ്പൂൺ, സോഡാ പൗഡർ ഒരു നുള്ള്, വെള്ളം മൂന്ന് ടേബിൾ സ്പൂൺ / പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്, ഉപ്പ് പാകത്തിന്.

തയാറാക്കുന്ന വിധം:
പാത്രത്തിൽ മൈദ, പഞ്ചസാര, സോഡാ പൗഡർ, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചശേഷം ബട്ടർ ചേർത്ത് കുറേശ്ശെ വെള്ളമൊഴിച്ച് നല്ലതുപോലെ കുഴച്ച് മയപ്പെടുത്തുക. അരമണിക്കൂർ മൂടിവച്ചശേഷം അര ഇഞ്ച് കനത്തിൽ പരത്തിയെടുക്കണം. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *