"> വെജ് മഞ്ചൂരിയൻ | Malayali Kitchen
HomeRecipes വെജ് മഞ്ചൂരിയൻ

വെജ് മഞ്ചൂരിയൻ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

കാരറ്റ് – 1 കപ്പ്‌ (ചെറുതായി നുറുക്കിയത്)
കാബേജ് – 1 കപ്പ്‌ (ചെറുതായി നുറുക്കിയത്)
ബീൻസ് – 1/2 കപ്പ്‌ (ചെറുതായി നുറുക്കിയത്)
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 4 ടേബിൾസ്പൂൺ
പച്ചമുളക് – 2 – 3 എണ്ണം
കാപ്സികം (ചെറുത്) – 1 എണ്ണം
സ്പ്രിങ് ഒനിയൻ
മല്ലിയില
മൈദ – 10 ടേബിൾസ്പൂൺ
കോൺഫ്ലോർ
കുരുമുളക്‌പൊടി – 1 ടീസ്പൂൺ
ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ
സോയ സോസ് – 3 ടേബിൾസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
വെള്ളം, ഉപ്പ്, പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കുറേശ്ശേ മൈദ ചേർത്ത് കൊടുക്കുക. മൈദ എല്ലാ ഭാഗത്തും എത്തിയ ശേഷം, ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ഇത് അര മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം. ഉരുള ഉരുട്ടുമ്പോൾ ഒട്ടുന്നു എങ്കിൽ കയ്യിൽ അൽപം വെള്ളം തടവിക്കൊടുക്കാവുന്നതാണ്.

അര മണിക്കൂറിനു ശേഷം, ഉരുളകളോരോന്നായി മീഡിയം ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക.
ഒരു പാനിൽ അല്പം എണ്ണ ചൂടായി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സ്പ്രിങ് ഒനിയനും ചെറുതായൊന്നു വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് കാപ്‌സിക്കം ചേർത്ത് ചെറുതായൊന്നു വാടി വരുന്നത് വരെ വഴറ്റുക. ഇനി സ്പ്രിങ് ഒനിയന്റെ തണ്ടും മല്ലിയിലയും ചേർത്ത് ഇളക്കുക. ഇതിലേക്ക് ടൊമാറ്റോ സോസും സോയ സോസും അല്പം പഞ്ചസാരയും ചേർത്ത് ഇളക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഉരുളകൾ ചേർത്തുകൊടുക്കാം. ഇനി കോൺഫ്ലോർ അൽപം വെള്ളത്തിൽ കട്ടകളില്ലാതെ കലക്കിയെടുത്ത മിശ്രിതം ഒഴിച്ച് ഇളക്കിയെടുക്കാം. വീണ്ടും കുറച്ചു സ്പ്രിങ് ഒനിയനും മല്ലിയിലയും വിതറി ഇളക്കിയെടുത്തു തീ അണയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *