"> മുട്ട നിറച്ചത് | Malayali Kitchen
HomeRecipes മുട്ട നിറച്ചത്

മുട്ട നിറച്ചത്

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള വസ്തുക്കള്‍

മുട്ട-5

ചുവന്നുള്ളി ചെറുതായി അരിഞ്ഞത് – 15 എണ്ണം

പച്ചമുളക് – 5 എണ്ണം

കുരുമുളക് പൊടി – അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – അല്‍പം

മുളക് പൊടി – ഒരു നുള്ള്

മൈദ – 4 സ്പൂണ്‍

ഇഞ്ചി – ഒരു കഷ്ണം

കറിവേപ്പില – അല്‍പം

ഉപ്പ്- ആവശ്യത്തിന്

എണ്ണ – വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നെടുകേ മുറിച്ച് അതിന്റെ മഞ്ഞഭാഗം എടുത്ത് മാറ്റി വെക്കുക. ഇത് ഉടയാതെ ശ്രദ്ധിക്കേണ്ടതാണ്. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റാവുന്നതാണ്. ഇത് ഒന്ന് വഴറ്റിയതിന് ശേഷം അതില്‍ മഞ്ഞപ്പൊടി, മുളക് പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കാവുന്നതാണ്. ഉള്ളിയും ഇഞ്ചിയും നല്ലതു പോലെ വഴറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലേക്ക് മഞ്ഞക്കരുവും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കേണ്ടതാണ്. ഇത് നല്ലതുപോലെ തണുത്ത ശേഷം ചൂടാറി മുട്ടയുടെ വെള്ളയില്‍ നിറക്കണം. ഇതിന് ശേഷം മൈദയില്‍ ഉപ്പ് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുട്ടയുടെ തുറന്ന വെള്ളഭാഗത്ത് വെച്ച് അടക്കുക. പിന്നീട് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *