"> നുറുക്ക് ഗോതമ്പും നുറുങ്ങുണ്ടയും | Malayali Kitchen
HomeRecipes നുറുക്ക് ഗോതമ്പും നുറുങ്ങുണ്ടയും

നുറുക്ക് ഗോതമ്പും നുറുങ്ങുണ്ടയും

Posted in : Recipes on by : Annie S R

നുറുക്കു ഗോതമ്പുകൊണ്ട് രുചികരമായി തയാറാക്കാവുന്ന പലഹാരമാണിത്, എങ്ങനെയാണിത് തയാറാക്കുന്നതെന്നു നോക്കാം.

ചേരുവകൾ
നുറുക്ക് ഗോതമ്പ് – ഒരു കപ്പ് / 250 എംഎൽ, തേങ്ങ ചെറുത് – ഒരെണ്ണം, ശർക്കര – 175 ഗ്രാം, ജീരകം– ആവശ്യത്തിന്, അണ്ടിപ്പരിപ്പ്– 10 എണ്ണം, ഏലയ്ക്ക പൊടിച്ചത്– പാകത്തിന്.

തയാറാക്കുന്ന വിധം
∙ തീ കുറച്ചുവച്ച് ഗോതമ്പ് നന്നായി മൊരിച്ചെടുക്കുക
∙ തേങ്ങ ചിരകിയത് ജലാംശമില്ലാതെ നന്നായി ചൂടാക്കിയെടുക്കുക. അണ്ടിപ്പരിപ്പും ചൂടാക്കിയെടുക്കണം. മൊരിക്കേണ്ട ആവശ്യമില്ല.

∙ ചേരുവകളെല്ലാം ചൂടാറുമ്പോൾ മിക്സിയിൽ പൊടിച്ചെടുക്കുക. കുറച്ചു തരിയോടെ വേണം പൊടിക്കാൻ.

∙ ശേഷം കൈകൊണ്ട് നന്നായി യോജിപ്പിച്ച് പാകത്തിന് വലുപ്പത്തിൽ ഉരുട്ടിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *