22 October, 2020
ഈസി ടേസ്റ്റി ബ്രഡ് പക്കോഡ

വളരെക്കുറച്ചു ചേരുവകൾ ഉപയോഗിച്ചി രുചികരമായി തയാറാക്കാവുന്ന വിഭവമാണ് ബ്രഡ് പക്കോഡ.
ചേരുവകൾ
ബ്രഡ് 6 കഷണം ,സവാള ഒരെണ്ണം, പച്ചമുളക് 2 എണ്ണം, കടലമാവ് ഒരു കപ്പ്, മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, വേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്.
തയാറാക്കുന്നവിധം
ബ്രഡ് മിക്സിയിൽ ഒന്നു കറക്കിയെടുക്കുക. സവാളയും പച്ചമുളകും പൊടിയായി അരിഞ്ഞെടുക്കണം. ചേരുവകളെല്ലാം പാകത്തിനു വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. മിശ്രിതം കുറെശെയായി നുള്ളിയെടുത്ത് നന്നായി ചൂടാക്കിയ എണ്ണയിൽ തീ കുറച്ചു വച്ച് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരാം.