22 October, 2020
കാബേജ് തോരന്‍

ചേരുവകൾ
കാബേജ് – 1 അരിഞ്ഞത്
ചുവന്നുള്ളി – 1 ടീസ്പൂണ്‍
മുളക് പൊടി – ഒന്നര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 2രണ്ട് ടേബിള്‍സ്പൂണ്‍
കടുക് – 1/2അര ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
ചുവന്ന മുളക് – 3
കറിവേപ്പില – അല്പം
ചിരകിയ തേങ്ങ – പാകത്തിന്
തയ്യാറാക്കുന്ന വിധം
1. ഒരു പാത്രത്തില്‍ കാബേജ്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി അരിഞ്ഞത് എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് മാറ്റി വെക്കുക.
2.ഒരു പാന്‍ എടുത്ത് അതില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ക്കാം. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പിലയും മാറ്റി വെച്ചിരിക്കുന്ന കാബേജും ചേര്‍ക്കാം.
3.അല്പസമയത്തിനു ശേഷം കുറച്ച് മുളക് പൊടി ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം.
4. പാന്‍ നല്ലതു പോലെ മൂടി വെച്ച് അല്പസമയം വേവിക്കാനായി വെക്കാം.
5. വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ക്കാം.