"> കൂട്ട് തീയല്‍ | Malayali Kitchen
HomeRecipes കൂട്ട് തീയല്‍

കൂട്ട് തീയല്‍

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

1. ചുവന്നുള്ളി(അരിഞ്ഞത്) – അര കപ്പ്

മുരിങ്ങക്കായ മുറിച്ചത് – ഒന്ന്

പാവയ്ക്ക(അരിഞ്ഞത്) – കാല്‍കപ്പ്

നീളന്‍ വഴുതന (അരിഞ്ഞത്) – കാല്‍ കപ്പ്

2. പുളി – ഒരു ചെറിയ ഉണ്ട

3. തേങ്ങ (ചിരവിയത്) – ഒന്നേകാല്‍ കപ്പ്

മുളക് – 4

മല്ലി – ഒരു ചെറിയ സ്പൂണ്‍

ചുവന്നുള്ളി – രണ്ടു കഷ്ണം

4. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍ പൊടി – പാകത്തിന്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – മൂന്ന് ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്ത് മയത്തില്‍ അരച്ചെടുക്കുക. കഷ്ണങ്ങള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. പുളി പിഴിഞ്ഞൊഴിച്ച് തിളക്കുമ്പോള്‍ രണ്ടു ചെറിയ പച്ചമുളക് നീളത്തില്‍ മുറിച്ചതും അരപ്പും ചേര്‍ത്ത് കുറുകുമ്പോള്‍ കുറച്ച് കറിവേപ്പിലയും ഇട്ട് വാങ്ങുക. രണ്ടു വറ്റല്‍ മുളകും ഒരു ചെറിയ സ്പൂണ്‍ കടുകും വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *