"> ചീര പുളിശ്ശേരി | Malayali Kitchen
HomeRecipes ചീര പുളിശ്ശേരി

ചീര പുളിശ്ശേരി

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

1. ചുവന്ന ചീരയില അരിഞ്ഞത് – ഒരു കപ്പ്

മുളകു പൊടി – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍ പൊടി – പാകത്തിന്

ഉപ്പ് – ആവശ്യത്തിന്

2. തേങ്ങ (ചിരവിയത്) -ഒരു കപ്പ്

മുളക് – മൂന്ന്

ജീരകം – രണ്ടു നുള്ള്

വെളുത്തുള്ളി – ഒരു കഷ്ണം

3. മോര് (സാമാന്യം പുളിയുള്ളത്) – അര കപ്പ്

4. മുളക് – ഒന്ന്

കടുക് – അര ടീസ്പൂണ്‍

ഉലുവ – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു മോരില്‍ കലക്കി വയ്ക്കുക. കടുക് താളിച്ച് ചീരയില്‍ ഇട്ട് വഴറ്റി അരപ്പ് ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്ത് തിളച്ച് പതയുമ്പോള്‍ വാങ്ങുക. (ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം).

Leave a Reply

Your email address will not be published. Required fields are marked *