"> നാടൻ കോഴി ഇടിച്ചത് ഇനി വളരെ സ്വാദിഷ്ടമായി ഉണ്ടാക്കാം… | Malayali Kitchen
HomeRecipes നാടൻ കോഴി ഇടിച്ചത് ഇനി വളരെ സ്വാദിഷ്ടമായി ഉണ്ടാക്കാം…

നാടൻ കോഴി ഇടിച്ചത് ഇനി വളരെ സ്വാദിഷ്ടമായി ഉണ്ടാക്കാം…

Posted in : Recipes on by : Revathy

വീട്ടിൽ കുട്ടികളൊക്കെയുണ്ടെങ്കിൽ ചിക്കൻറെ വിഭവങ്ങളായിരിക്കുമല്ലോ അവർക്ക് പ്രിയം..എങ്കിൽ ഇന്ന് നാടൻ കോഴി ഇടിച്ചത് വീട്ടിൽ തയ്യാറാക്കി നോക്കിയിലോ.

ഹൈലൈറ്റ്:
നോൺ വെജുകാർ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ ഇടിച്ചത്
എരിവും സ്വാദുമുള്ള വിഭവം ഉണ്ടാക്കുന്നത് എളുപ്പമാണ്
ചിക്കൻ ഇടിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
നോൺ വെജുകാർ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ ഇടിച്ചത്. എരിവും സ്വാദുമുള്ള വിഭവം ഉണ്ടാക്കുന്നത് എളുപ്പമാണ്. ചിക്കൻ ഇടിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

ചിക്കൻ : ചെറുതായി മുറിച്ചത്

ഉപ്പ് : ആവിശ്യത്തിന്

മഞ്ഞൾപൊടി : 1/2 ടീ സ്പൂൺ

മുളകുപൊടി : 3 ടീ സ്പൂൺ

ഗരം മസാല : 1 ടീ സ്പൂൺ

വെളിച്ചെണ്ണ : ആവിശ്യത്തിന്

കടുകും : 1 ടീ സ്പൂൺ

ഉണക്കമുളകും : 4 എണ്ണം

വെളുത്തുള്ളി : 6 എണ്ണം

പച്ചമുളകും : 4 എണ്ണം

ഇഞ്ചി : വലിയ കഷ്ണം

വേപ്പില : ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുതായി മുറിച്ച ചിക്കൻ(1/2 kg എല്ലുമാറ്റിയതു) ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു ഒന്ന് ചതച്ചു മാറ്റിവയ്ക്കുക.

പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും,ഉണക്കമുളകും താളിച്ച ശേഷം കുറച്ചു ഉള്ളി,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളകും 4 (എല്ലാം ഒന്ന് ചതച്ചു എടുക്കണം)പിന്നെ കുറച്ചു വേപ്പിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയ ശേഷം മുളകുപൊടി ,മഞ്ഞൾപൊടി ,കുരുമുളകുപൊടി ,ഗരം മസാല ചേർത്ത് ഒന്നുടെ വഴറ്റി കഴിയുമ്പോൾ ചിക്കൻ ചേർത്ത് നല്ല ഡ്രൈ ആക്കി എടുക്കണം അവസാനം കുറച്ചു ഇടിച്ച മുളകും ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *