"> ബീഫ് കൊണ്ട് ചമ്മന്തി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? നാവില്‍ കൊതിയൂറും വിഭവം തയ്യാറാക്കാം | Malayali Kitchen
HomeRecipes ബീഫ് കൊണ്ട് ചമ്മന്തി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? നാവില്‍ കൊതിയൂറും വിഭവം തയ്യാറാക്കാം

ബീഫ് കൊണ്ട് ചമ്മന്തി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? നാവില്‍ കൊതിയൂറും വിഭവം തയ്യാറാക്കാം

Posted in : Recipes on by : Revathy

തേങ്ങ ചേര്‍ത്ത് പലതരത്തിലുള്ള ചമ്മന്തികള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ബീഫ് ചമ്മന്തി കഴിച്ചിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറും. ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ബീഫ് ചമ്മന്തി. ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കുറച്ച് ദിവസം കേടുകൂടാതെ ഉപയോഗിക്കാനും സാധിക്കുന്ന ബീഫ് ചമ്മന്തി ഉണ്ടാക്കി നോക്കൂ. ബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കാമെന്ന്. അരക്കിലോ ബീഫ് എല്ല് ഇല്ലാതെ ചെറുതാക്കി മുറിച്ച് വെക്കാം. ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ഖരം മസാലയും കുരുമുളകുപൊടിയും വേണം.

ഒരു നുള്ള് പെരുംജീരകവും എടുക്കാം.ബീഫിലേക്ക് യോജിപ്പിച്ച് ഒരു ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് വേവിച്ചെടുക്കാം. വെള്ളമൊന്നും ഒഴിക്കേണ്ട ആവശ്യമില്ല. ഡ്രൈ ആക്കിയശേഷം ഇത് മിക്‌സിയിലെ ജാറിലിട്ട് അരച്ചെടുക്കാം.പാനില്‍ കടുക് താളിച്ചെടുക്കാം. ഇതിലേക്ക് ചുവന്നമുളക് പൊടിച്ചതും കറിവേപ്പിലയും ഇടാം. അതിലേക്ക് ഒരു കപ്പ് ചുവന്ന ഉള്ളിയും ഇട്ടുകൊടുക്കാം. നന്നായി വയറ്റിയശേഷം ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കാം. രണ്ട് ടീസ്പൂണ്‍ ചേര്‍ത്താല്‍ മതി. ഇതിലേക്ക് ബീഫ് ചേര്‍ക്കാം. നന്നായി ഇളക്കാം. തീ കുറച്ച് വെച്ച് മൊരിച്ചെടുത്താല്‍ സ്വാദിഷ്ടമായ ബീഫ് ചമ്മന്തി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *