23 October, 2020
കേട്ടിട്ടുണ്ടോ എഗ്ഗ് കബാബിനെ പറ്റി ? എങ്കിൽ ഇന്ന് നമ്മുക്ക് പരിജയപ്പെട്ടാലോ ?

മുട്ട ഇഷ്ടമല്ലാത്തവരായി ചുരുക്കം ചിലരെ കാണൂകയൊള്ളു. എങ്കിൽ പിന്നെ നാവിൽ വെള്ളമൂറും എഗ്ഗ് കബാബ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
കിഴങ്ങു..2
പച്ചമുളക് – 3
ഇഞ്ചി.വേളുത്തുള്ളി- 1 സ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കുരുമുളക് പൊടി- ഒരു സ്പൂൺ
ഗരം മസാല- അര സ്പൂൺ
ബ്രെഡ് പൊടി – കുറച്ച്
ഉപ്പ്, എണ്ണ – ആവശ്യത്തിന്
മല്ലി, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം 3 മുട്ട പുഴുങ്ങി 4 ആയി കീറുക. പിന്നീട് കിഴങ്ങും കുറച്ചു ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക..ഇനി പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി പച്ചക്കറികൾ എല്ലാം ഇട്ടു വഴറ്റി അവസാനം പൊടികളും ഇലകളും ഇട്ട കൊടുക്കുക.
ഇളക്കി അവസാനം ഉടച്ചു വെച്ച കിഴങ്ങും ഇട്ടു എല്ലാം കൂടെ മിക്സ് ആക്കി ഇറക്കി വെയ്ക്കുക. ഇത് ഒരു മുട്ട കഷ്ണം എടുത്തു അതിലോട്ട് ഫുൾ സ്റ്റഫ് ചെയ്തു കവർ ചെയ്യുക. ഇത് മുട്ട വെള്ളയിൽ മുക്കി ബ്രെഡ് ക്രമ്പ്സിൽ പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.