23 October, 2020
സ്പെഷ്യൽ നാരങ്ങ വെള്ളം

ചേരുവകൾ
നാരങ്ങ – 1
ഇഞ്ചി – 2 ചെറിയ കഷ്ണം
ഏലയ്ക്ക – 1
പഞ്ചസാര – 4 ടേബിൾ സ്പൂൺ
തണ്ണിമത്തൻ
സബ്ജ സീഡ്സ് – ആവശ്യമെങ്കിൽ
വെള്ളം
തയാറാക്കുന്ന വിധം
തണ്ണിമത്തൻ കുരു കളഞ്ഞ് ജ്യൂസ് ആക്കി ഐസ്ട്രേയിൽ കട്ടയാകാൻ വയ്ക്കുക.
മിക്സി ജ്യൂസ് ജാറിൽ ഒരു നരങ്ങായുടെ നീര് പിഴിഞ്ഞതിൽ ഇഞ്ചി, ഏലയ്ക്ക 1 , പഞ്ചസാര 4 ടേബിൾ സ്പൂൺ, ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ചെടുക്കാം.ഒരു ഗ്ലാസ്സിൽ നാരങ്ങ വെള്ളം ഒഴിച്ച് തണ്ണിമത്തൻ ഐസ്ക്യൂബ്സ് ഇട്ട് ചെറുതായി ഇളക്കി കൊടുക്കുക. സബ്ജ സീഡ്സ് ചേർത്ത് കുടിക്കാം. അരമണിക്കൂർ കുതിർത്ത സബ്ജ സീഡ്സ് ആണ് ചേർത്ത് കൊടുക്കുന്നത്.