"> പനിക്കൂര്‍ക്ക ബജി | Malayali Kitchen
HomeRecipes പനിക്കൂര്‍ക്ക ബജി

പനിക്കൂര്‍ക്ക ബജി

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

പനിക്കൂര്‍ക്ക ഇല – പത്തെണ്ണം
കടലമാവ് – മൂന്ന് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തണ്ടോടു കൂടി അടര്‍ത്തിയെടുത്ത പനിക്കൂര്‍ക്കയുടെ ഇല കഴുകി വൃത്തിയാക്കി തുടച്ചു വയ്ക്കുക. ഒരു പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടീ സ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞൾപ്പൊടി, കാല്‍ ടീ സ്പൂണ്‍ കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കട്ടയില്ലാതെ പേസ്റ്റ് രൂപത്തില്‍ കുഴച്ചെടുക്കുക.

തുടര്‍ന്ന് ഒരു പാന്‍ അടുപ്പത്ത് വച്ച് എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഓരോ ഇലയും കടലമാവിന്റെ ബാറ്ററില്‍ മുക്കി ഇട്ട് നന്നായി വറുത്ത് കോരുക. മീഡിയം ഫ്‌ളെയിമില്‍ വേണം ബജി വറുത്തെടുക്കാന്‍. തുടര്‍ന്ന് സോസിനും ചട്‌നിക്കുമൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *