"> അരിപ്പൂരി | Malayali Kitchen
HomeRecipes അരിപ്പൂരി

അരിപ്പൂരി

Posted in : Recipes on by : Annie S R

1. വെള്ളം – ഒരു കപ്പ്

വനസ്പതി – ഒരു ചെറിയ സ്പൂൺ

2. അരിപ്പൊടി – ഒരു കപ്പ്

മൈദ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

എള്ള് – ഒരു െചറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒരു കപ്പ് വെള്ളം തിളപ്പിച്ചു വനസ്പതി ചേർത്ത് ഇളക്കി വാങ്ങുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ കുഴയ്ക്കണം.

∙ ഇതിൽ മൂന്നാമത്തെ ചേരുവയും ചേർത്തു പൂരി പരുവത്തിൽ കുഴയ്ക്കുക.

∙ ചെറിയ ഉരുളകളാക്കി പൂരി വലുപ്പത്തിൽ പരത്തി ചൂടായ എണ്ണയിലിട്ടു വറുത്തു കോരണം. വറുക്കുമ്പോൾ പൂരിയുടെ മുകളിൽ ചൂട് എണ്ണ കോരിയൊഴിച്ചു കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *