24 October, 2020
വെജിറ്റബിള്‍ സൂപ്പ്

ചേരുവകൾ
ഒരു കപ്പ് ബ്രോക്കോളി
ഒരു കപ്പ് ഗ്രീൻ പീസ്
ഒരു കപ്പ് കാരറ്റ്
ഒരു കപ്പ് കാപ്സിക്കം
ഒരു ഉള്ളി
ആറ് വെളുത്തുള്ളി
അൽപം കുരുമുളക്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് അൽപം വെളുത്തുള്ളിയും ഉള്ളിയും എടുത്ത് അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഇട്ട് വഴറ്റുക. ശേഷം എല്ലാ പച്ചക്കറികളും അഞ്ച് മിനിട്ട് ഇതിൽ ഇട്ട് വഴറ്റുക. ഇതിലേക്ക് അൽപം വെള്ളം ചേർക്കാവുന്നതാണ്. പത്ത് മിനിട്ടോളം ഇത് അടച്ച് വെച്ച് വേവിക്കുകയാണ് ചെയ്യേണ്ടത്. അതിന് ശേഷം അൽപം ഉപ്പും കുരുമുളകും ചേർക്കണം. ഒന്ന് കുറുകിക്കഴിഞ്ഞ ശേഷം ചൂടോടെ തന്നെ കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നത് നിങ്ങളിൽ ഉണ്ടാവുന്ന അമിതവണ്ണത്തിനും ചാടിയ വയറിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.