24 October, 2020
കൂൺ സൂപ്പ്

ചേരുവകൾ
അരിഞ്ഞ കൂൺ
ഒരു ടീസ്പൂൺ കോൺഫ്ളവർ
സവാള
ഉപ്പ്
ഒരു കപ്പ് പാല്
കുരുമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കൂൺ ചേർക്കുക. ഇതിലേക്ക് അൽപം പാലും ചേർത്ത് നല്ലതു പോലെ ഇളക്കുക. ഇത് തണുക്കുന്നതിന് വേണ്ടി മാറ്റി വെച്ചതിന് ശേഷം ഒരു മിക്സിയില്‍ ഇട്ട് നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ അരച്ച് വെക്കുക. അതിന് ശേഷം ഒരു പാന്‍ എടുത്ത് സവാള ബ്രൗൺ നിറമാവുന്നത് വരെ വഴറ്റുക, ഇതിലേക്ക് കൂൺ പേസ്റ്റ് മിക്സ് ചെയ്ത് അൽപം കോൺഫ്ളവർ കൂടി മിക്സ് ചെയ്ത് നാലോ അഞ്ചോ മിനിട്ട് പാകം ചെയ്യാവുന്നതാണ്. ഇതിലൂടെ നാലോ അഞ്ചോ മിനിട്ട് കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്.