24 October, 2020
കോളിഫ്ളവർ സൂപ്പ്

ആവശ്യമുള്ള വസ്തുക്കൾ
പത്തോ പന്ത്രണ്ടോ കോളിഫ്ളവർ അരിഞ്ഞത്
ഒരു ഉള്ളി അരിഞ്ഞത്
രണ്ട് ചെറിയ ഉരുളക്കിഴങ്ങ്
ഒലീവ് ഓയിൽ
അഞ്ച് വെളുത്തുള്ളി
വെജിറ്റബിൾ വേവിച്ച വെളളം
തയ്യാറാക്കുന്നത് ഇങ്ങനെ
ഒരു പാൻ എടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി ബ്രൗൺ നിറമാകുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഉളരുളക്കിഴങ്ങ് ചേർക്കുക. ഉരുളക്കിഴങ്ങിനോടൊപ്പം തന്നെ കോളിഫ്ളവറും ചേർക്കേണ്ടതാണ്. നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ ഇതിലേക്ക് അൽപം ക്രീം മിക്സ് ചെയ്ത് വെജിറ്റബിൾ വേവിച്ച വെള്ളം കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.