"> മഷ്‌റൂം സോസ് ചേര്‍ത്ത് ചിക്കന്‍ ബ്രെസ്റ്റ് | Malayali Kitchen
HomeRecipes മഷ്‌റൂം സോസ് ചേര്‍ത്ത് ചിക്കന്‍ ബ്രെസ്റ്റ്

മഷ്‌റൂം സോസ് ചേര്‍ത്ത് ചിക്കന്‍ ബ്രെസ്റ്റ്

Posted in : Recipes on by : Annie S R

ഇടനേരത്ത് കഴിക്കാവുന്ന ഭക്ഷണമായോ പ്രധാന ഭക്ഷണമായോ കഴിക്കാവുന്ന ഒരു സൂപ്പർ ചിക്കൻ വിഭവമാണ് മഷ്റൂം സോസ് ചേർത്ത ചിക്കൻ ബ്രെസ്റ്റ്.

ചേരുവകൾ

ഉള്ളി ചെറുതായി അരിഞ്ഞത്- നാല് ടേബിൾസ്പൂൺ
വെർജിൻ ഒലിവ് ഓയിൽ- രണ്ട് ടേബിൾസ്പൂൺ
ചിക്കൻ ബ്രെസ്റ്റ്- നാല്
കുരുമുളക്- ആവശ്യത്തിന്
ചിക്കൻ ബ്രോത്ത്- രണ്ട് കപ്പ്
പാർസ്ലി ഇലകൾ- രണ്ട് ടേബിൾസ്പൂൺ
മല്ലിയില- നാല് ടേബിൾസ്പൂൺ
ബട്ടർ- എട്ട് ടേബിൾസ്പൂൺ
വൈറ്റ് വൈൻ- ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
കൂൺ അരിഞ്ഞത്- മൂന്ന് കപ്പ്
വിപ്പിങ് ക്രീം- നാല് ടേബിൾസ്പൂൺ
നാരങ്ങയുടെ പുറംതൊലി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കട്ടിങ് ബോർഡ് എടുത്ത് പാർസ്ലി ഇലയും മല്ലിയിലയും അരിഞ്ഞ് മാറ്റിവെക്കുക. ഇനി ചിക്കൻ ബ്രെസ്റ്റ് എടുത്ത് കഴുകി വൃത്തിയാക്കി പകുതി ഭാഗമായി മുറിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് പുരട്ടി 15 മിനിറ്റ് വെക്കുക.

ഇനി ഒരു പാൻ എടുത്ത് മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായിക്കഴിഞ്ഞാൽ നേരത്തെ ഉപ്പും കുരുമുളകും പുരട്ടി മാറ്റിവെച്ചിരുന്ന ചിക്കൻ ബ്രെസ്റ്റ് കഷ്ണങ്ങൾ ഇതിലേക്ക് വെച്ച് 10-15 മിനിറ്റ് നേരം ഫ്രൈ ചെയ്യുക. ഇരുവശവും സ്വർണനിറമാകുന്നതു വരെ ഫ്രൈ ചെയ്യണം. നന്നായി മൊരിഞ്ഞുകഴിഞ്ഞാൽ ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കണം.

മഷ്റൂം സോസ് ആണ് ഇനി തയ്യാറാക്കേണ്ടത്. ഇതിനായി നേരത്തെ ഉപയോഗിച്ച പാനിൽ ആറ് ടേബിൾസ്പൂൺ ബട്ടർ ചേർത്ത് അത് ഉരുകുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച കൂണും ചെറുതായി അരിഞ്ഞുവെച്ച ഉള്ളിയും ചേർക്കുക. ഇനി കൂൺ നന്നായി വേവുന്നതുവരെ പാകം ചെയ്യുക. നന്നായി ഇളക്കിക്കൊടുക്കണം. ഇനി വൈറ്റ് വൈൻ, ചിക്കൻ ബ്രോത്ത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തീ കുറച്ചുവെക്കണം.

ഇനി ഇതിലേക്ക് വിപ്പിങ് ക്രീം, മല്ലിയില, നാരങ്ങയുടെ പുറം തൊലി പൊടിച്ചെടുത്തത് എന്നിവയും ബാക്കിയുള്ള ബട്ടറും ചേർത്ത് നന്നായി ഇളക്കുക. ഇനി ക്രീം രൂപത്തിലുള്ള ഈ മിശ്രിതം ചിക്കൻ ബ്രെസ്റ്റിന് മുകളിലേക്കൊഴിക്കുക. ഇതിന് മുകളിൽ പാർസ്ലി ഇലകൾ ഇട്ട് അലങ്കരിച്ച ശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *