24 October, 2020
ഓറഞ്ച് കൊണ്ട് കേക്ക്

ഓറഞ്ച് കൊണ്ട് ഒരടിപൊളി കേക്ക് ഉണ്ടാക്കിയാലോ? തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
1. മൈദ – 1 കപ്പ്
2. ബേക്കിംഗ് പൗഡർ- ഒന്നര ടീസ്പൂൺ
3. ബേക്കിംഗ് സോഡ- 1 ടീസ്പൂൺ
4. ഉപ്പ്- 1 ടീസ്പൂൺ
5. ജാതിക്കാപ്പൊടി – 1 ടീസ്പൂൺ
6. ഇഞ്ചി പൊടിച്ചത് / ഗ്രേറ്റ് ചെയ്തത് – 1 ടീസ്പൂൺ
7. തൈര് – മുക്കാൽ കപ്പ്
8. ഓറഞ്ച് ജ്യൂസ് – കാൽ കപ്പ്
9. വെജിറ്റബിൾ ഓയിൽ : അരക്കപ്പ്
10. പഞ്ചസാര :അരക്കപ്പ്
11. വാനില എസ്സൻസ് – 1 ടീസ്പൂൺ
12. ഉണക്കമുന്തിരി മൈദപ്പൊടിയിൽ മുക്കിയത് – അരക്കപ്പ്
തയാറാക്കുന്ന വിധം
ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് നേരം പ്രീ ഹീറ്റ് ചെയ്യുക. ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ്, ജാതിക്കാപ്പൊടി, ഇഞ്ചി പൊടിച്ചത് എന്നിവ അരിപ്പയിൽ അരിച്ചെടുത്തു ചേർത്തു മാറ്റി വെയ്ക്കുക. മറ്റൊരു പാത്രത്തിൽ തൈര്, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, വാനില എസ്സൻസ്, ഓറഞ്ച് ജ്യൂസ് എന്നീ ക്രമത്തിൽ ഇതെല്ലാം ഒന്നൊന്നായി ചേർത്ത് ബീറ്റ് ചെയ്തു വെയ്ക്കുക. തയാറാക്കി വെച്ചിരിക്കുന്ന എല്ലാ ചേരുവകളും ഒരു സ്പാറ്റുല ഉപയോഗിച്ച് കൂട്ടി യോജിപ്പിക്കുക. അവസാനമായി മൈദപ്പൊടിയിൽ മുക്കിവെച്ച ഉണക്കമുന്തിരി കൂടി ചേർത്ത് കേക്ക് ട്രേയിലേക്കു പകർത്തി 180 ഡിഗ്രി ചൂടിൽ 35 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കുക. ഫ്ലേവർഫുൾ ഓറഞ്ച് കേക്ക് തയ്യാർ.