"> സ്വാദൂറും കൂന്തൽ അച്ചാർ | Malayali Kitchen
HomeRecipes സ്വാദൂറും കൂന്തൽ അച്ചാർ

സ്വാദൂറും കൂന്തൽ അച്ചാർ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

കൂന്തൽ അര കിലോ (ചെറുതായി അരിഞ്ഞത്)
മുളക് പൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
വെളിച്ചെണ്ണ 1 ടീസ്പൂൺ
കടുക് അര ടീസ്പൂൺ
കുറിവേപ്പില ആവശ്യത്തിന്
ഇഞ്ചി 2 ടേബിൾസ്പൂൺ
വെളുത്തുള്ളി 2 ടേബിൾസ്പൂൺ
വിനാഗിരി കാൽ കപ്പ്
കായപ്പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം കൂന്തൽ ഒരു ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു കോരാം. ആ എണ്ണയിൽ തന്നെ ബാക്കി സാധനങ്ങൾ മൊരിച്ചെടുക്കാം. അതിനായി ആദ്യം കടുക് പൊട്ടിക്കണം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിച്ചെടുക്കണം. ഇനി കായപ്പൊടി ചേർക്കാം. തീ ഓഫ് ചെയ്തിട്ടു ബാക്കി മുളകുപൊടി ചേർത്തു കൊടുക്കാം. വിനാഗിരിയും ഉപ്പും ചേർക്കുക. വറുത്തു വച്ചിരിക്കുന്ന കൂന്തലും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദൂറും കൂന്തൽ അച്ചാർ തയ്യാറായി …

Leave a Reply

Your email address will not be published. Required fields are marked *