25 October, 2020
തണ്ണിമത്തൻ ജൂസ്

ചേരുവകൾ
തണ്ണിമത്തൻ – ഒന്നിന്റെ പകുതി
സബ്ജ സീഡ്സ് – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
പഞ്ചസാര – ആവശ്യത്തിന്
റോസ് സിറപ്പ് – 1 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്സ്
പാൽ – 1 കപ്പ്
തയാറാക്കുന്ന വിധം
തണ്ണിമത്തൻ ചെറുതായി കൊത്തി അരിഞ്ഞ് ഒരു പാത്രത്തിലിട്ട്, ഒരു തവി വെച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് റെഡി.