"> ചക്ക എരിശേരി | Malayali Kitchen
HomeRecipes ചക്ക എരിശേരി

ചക്ക എരിശേരി

Posted in : Recipes on by : Annie S R

1. ചക്കച്ചുള കനംകുറച്ച് വട്ടത്തിൽ അരിഞ്ഞത് – കാൽ കിലോ
ചക്കക്കുരു വട്ടത്തിലരിഞ്ഞത് – 100 ഗ്രാം

2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

3. തേങ്ങാ തിരുമ്മിയത് – ഒരു മുറി (അര കപ്പ് വറുത്തിടാൻ മാറ്റി വയ്ക്കുക)
വെളുത്തുള്ളിയല്ലി – മൂന്ന്
ജീരകം – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് മൂന്നായി മുറിച്ചത് – രണ്ട്
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം
∙മൂന്നാമത്തെ ചേരുവകൾ തരുതരുപ്പായി അരയ്ക്കുക.
∙ചക്കയും ചക്കക്കുരുവും രണ്ടാമത്തെ ചേരുവകള്‍ ചേർത്ത്, പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചുടയ്ക്കുക.

∙ഇതിന്റെ നടുക്ക് അരപ്പിട്ട്, ചക്കകൊണ്ടു മൂടി വയ്ക്കുക.

∙ചേരുവകൾ നന്നായി യോജിക്കുമ്പോൾ വാങ്ങുക.

∙ചൂടായ എണ്ണയിൽ അര കപ്പു തേങ്ങാ തിരുമ്മിയത്, മുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. തേങ്ങാ ഇളം ചുവപ്പു നിറത്തിൽ വേണം വറക്കാൻ.

 

Leave a Reply

Your email address will not be published. Required fields are marked *