26 October, 2020
വേപ്പിലക്കട്ടി

ചേരുവകൾ;-
1 ചെറുനാരകത്തില- ഒരു കപ്പ്
2 മാതള നാരങ്ങ (നാറത്തുംക) കഷണങ്ങള്‍- അര കപ്പ്
3 കറിവേപ്പില- ഒരു കപ്പ്
4 പെരും ജീരകം- ഒരു ടീസ്പൂണ്‍
5 ചുവന്ന മുളക്- പത്ത്
6 ഉപ്പ് – വേണ്ടത്ര, രണ്ട് സ്പൂണ്‍
7 കായം- ഒരു കപ്പലണ്ടിയോളം 8 ഒരു നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം;-
ചേരുവകളെല്ലാം നനവില്ലാതെ എടുക്കുക, പെരുംജീരകവും ചുവന്ന മുളകും ഉപ്പും കായവും ചേര്‍ത്ത് പൊടിയ്ക്കുക. ഇതിനോടൊപ്പം കറിവേപ്പിലയും നാരകത്തിലയും ചേര്‍ത്ത് പൊടിച്ചെടുക്കുക. ഇതിനോടൊപ്പം നാരങ്ങാ നീര് ചേര്‍ത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. ഈ കൂട്ട് ഭരണിയിലോ കുപ്പിയിലോ അടച്ച് വച്ച് വേണ്ട പോലെ ഉപയോഗിയ്ക്കാം.